Monday, March 10, 2008

അക്ഷര 0.0.0.9 ഡവലപ്പര്‍ ബീറ്റ 1 റിലീസ്‌

അക്ഷര 0.0.0.9 ഡവലപ്പര്‍ ബീറ്റ റിലീസ്‌ 1

രുപാടുദിവസത്തെ ഭഗീരഥപ്രയത്നത്തിനൊടുവില്‍, അക്ഷര ഇന്‍ഡിക്‌ സ്ക്രിപ്റ്റ്‌ ജെനെറേറ്ററിന്റെ 0.0.0.9 ഡെവെലപ്പര്‍ ബീറ്റ (9th Minor Build Developer Beta) ഇന്ന് നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്‌. ഇത്‌ അപൂര്‍ണ്ണവും, റെന്‍ഡെറിങ്ങിലും സ്ക്രിപ്റ്റ്‌ ജെനെറേഷനിലും ഒരുപാട്‌ അപാകതകള്‍ നിറഞ്ഞതുമാണെങ്കിലും നിങ്ങളുടെ സ്വകാര്യതയ്ക്കും, കമ്പ്യൂട്ടറിനും യാതൊരു അപകടവുമുണ്ടാക്കാത്ത രീതിയിലാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌. ഏതുഭാഷയിലേക്കും ട്രാന്‍സ്ലിറ്ററേഷന്‍ സാധ്യമാകുംവിധം, പ്ലഗ്ഗ്‌-ഇന്‍ അടിസ്ഥാനമാക്കി എഴുതിയിരിക്കുന്ന യൂണിക്കോഡ്‌ എന്‍ജിനും, വളരെ സുശക്തമായ എക്സപ്‌ഷന്‍ മാനേജുമെന്റും, പരിപൂര്‍ണമായും യൂണിക്കോഡ്‌ 5.1.0 ലിപിമാറ്റവും, സുന്ദരവും ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റ്‌ സപ്പോര്‍ട്ടോടുകൂടിയതുമായ യൂസര്‍ ഇന്റെര്‍ഫേസും അക്ഷരയ്ക്ക്‌ മാറ്റുപകരുന്നു.

ആര്‍ക്കിടെക്‍ച്ചര്‍:

അക്ഷര എഡിറ്ററിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ താഴെ വിവരിക്കുന്നു

1. യൂസര്‍ ഇന്റര്‍ഫേസ്‌ മാനേജര്‍:
ബ്രൗസര്‍ ബേസ്‌ഡ്‌ ഡയറക്റ്റ്‌ യൂണിക്കോഡ്‌ റെന്‍ഡെറിങ്ങോടുകൂടിയ ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റുകളാണ്‌ അക്ഷരക്ക്‌. വരമൊഴിയിലേതുപോലെ, ഒരു എഡിറ്റര്‍ കണ്ട്രോളും, ഒരു ബ്രൗസര്‍കണ്ട്രോളുമാണ്‌ പ്രധാനം. ടൈപ്പുചെയ്യുന്നതിനനുസരിച്ച്‌, അക്ഷര, ലിപിമാറ്റംവരുത്തിയ അക്ഷരങ്ങള്‍ ടാര്‍ഗറ്റ്‌ കണ്ട്രോളില്‍ ചേര്‍ത്തുകൊണ്ടിരിക്കും. നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും അക്ഷരങ്ങള്‍ കോപ്പിചെയ്ത്‌ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമാണ്‌. ഫയല്‍ ഐ.ഓ. അടുത്ത ബീറ്റയുടെ കൂടെ എഴുതിചേര്‍ക്കുന്നതാണ്‌.

2. യൂണീക്കോഡ്‌ എന്‍ജിന്‍:
അക്ഷരയുടെ യൂണിക്കോഡ്‌ എന്‍ജിന്‍ വളരെ സുശക്തവും, ഒന്നിലധികം ഭാഷകള്‍ക്ക്‌ പിന്തുണനല്‍കാന്‍ കഴിയുംവിധം പ്ലഗ്‌ ഇന്‍ സപ്പോര്‍ട്ടോടുകൂടിയാണ്‌ ഉദ്ദേശിക്കുന്നത്‌. കോണ്‍ഫിഗറേഷന്‍ മാനേജറില്‍ എഴുതുന്നതുപോലെ, അക്ഷര .Net Reflection എന്ന ഒരു സൂത്രമുപയോഗിച്ച്‌ dynamic invocation ലൂടെ ലിപിമാറ്റം വരുത്തുന്ന രീതിയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും അത്‌ ഈ വേര്‍ഷനില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി എക്സ്‌.എം.എല്‍ നിവേശനരീതിയിലൂടെയാകും അക്ഷര ഇന്‍പുട്ട്‌ സ്വീകരിക്കുക. ഉദാഹരണത്തിന്‌ <en>..</en> എന്ന ടാഗുകള്‍ക്കുള്ളില്‍ ടൈപ്പുചെയ്യുന്നത്‌ ഇംഗ്ലീഷിലായിരിക്കും അക്ഷര റെന്‍ഡര്‍ ചെയ്യുക. ഈ സൂത്രവിദ്യയും, അക്ഷരയോടുകൂടി ഇപ്പോള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല

3. എക്സപ്‌ഷന്‍ മാനേജര്‍:
മിക്കവാരും എല്ലാ റണ്‍ടൈം തെറ്റുകളെയും അക്ഷര പിടികൂടുകയും, അവയുടെ സിവിയേറിറ്റി അനുസരിച്ച്‌ അവഗണിക്കുകയോ ലോക്കല്‍ സിസ്റ്റത്തിലോ, ഡെവെലപ്പര്‍ നോട്ടിഫിക്കേഷനായോ, ഓണ്‍ലൈനായോ പബ്ലിഷ്‌ ചെയ്യുകയും ചെയ്യുന്നതരത്തിലാണ്‌ എക്സപ്‌ഷന്‍ മാനേജറെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. അക്ഷരയുടെ എക്സപ്‌ഷന്‍ സിവിയേരിറ്റി ലവലുകളെ Negligible, Low, Below Normal, Above Normal, High, Critical എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. Low ന്‌ മുകളിലുള്ള എക്സപ്ഷനുകള്‍ ഉപയോക്താവിനെ അറിയിക്കുകയും, എങ്ങനെയാണ്‌ പ്രസാധനം ചെയ്യേണ്ടത്‌ എന്നന്വേഷിക്കുകയും ചെയ്യുന്നത്‌ ഒരു ഡയലോഗിലൂടെയാണ്‌. ഓണ്‍ലൈനായി പ്രസാധനം ചെയ്യുന്ന തെറ്റുകള്‍ ഉടനേതന്നെ, http://akshara-eventlog.blogspot.com എന്ന വിലാസത്തില്‍ പ്രത്യക്ഷമാകുകയും ചെയ്യും. എക്സപ്‌ഷന്‍ മാനേജര്‍ ഈ റിലീസില്‍ ചേര്‍ത്തിട്ടുണ്ട്‌.

4. കോണ്‍ഫിഗറേഷന്‍ മാനേജര്‍:
ഏതൊരു .Net അപ്ലിക്കേഷനെയും പോലെ അക്ഷര വിന്‍ഡോസ്‌ രെജിസ്റ്ററി ഉപയോഗിക്കുന്നില്ല. അക്ഷരയുടെ കോണ്‍ഫിഗറേഷനുകള്‍ ഒരു എക്സ്‌.എം.എല്‍ ഫയലിലാണ്‌ സൂക്ഷിക്കപ്പെടുക. ഉപയോക്താവിനുവേണ്ടി അതില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുകയും, അവയെല്ലാം രേഖപ്പെടുത്തിവയ്ക്കുകയുമാണ്‌ കോണ്‍ഫിഗറേഷന്‍ മാനേജറിന്റെ ധര്‍മ്മം. പുതിയ ഭാഷ്കള്‍ക്കുവേണ്ടി പ്ലഗ്‌-ഇന്‍ നുകള്‍ കോണ്‍ഫിഗറേഷന്‍ മാനേജറാണ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്‌. കോണ്‍ഫിഗറേഷന്‍ ഫയല്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ടെങ്കിലും കോണ്‍ഫിഗറേഷന്‍ മാനേജര്‍ ഇപ്പോഴും പൂര്‍ണ്ണമല്ല.

Installation requirements:
1. Microsoft .Net 2.0 Environment
2. Microsoft Internet Explorer
3. Font: Anjali Old Lipi

അറിയുന്ന പ്രശ്നങ്ങള്‍:
1. അപ്ലിക്കേഷന്‍ പൂര്‍ണ്ണമായും ഒപ്റ്റിമൈസ്‌ ചെയ്തിട്ടില്ല.
2. എക്സപ്‌ഷന്‍ മാനേജര്‍ ഒഴികെ, മൊഡ്യൂളുകള്‍ പൂര്‍ണ്ണമായിട്ടില്ല.
3. മലയാളം ലിപിമാറ്റം അപൂര്‍ണ്ണമാണ്‌

ഡെവലപ്‌മെന്റിന്റെ അടുത്തഘട്ടത്തിലേക്ക്‌ കടക്കുന്നതിനുമുമ്പേ, പ്രവര്‍ത്തന മികവിനും, കമ്പ്യൂട്ടര്‍ റിസോഴ്‌സ്‌ ഉപയോഗം കുറക്കുന്നതിനും വേണ്ടി അക്ഷരയ്ക്ക്‌ ചില റീ ആര്‍കിടെക്‍ചര്‍ പ്ലാനുകള്‍ ഉദ്ദേശിക്കുന്നുണ്ട്‌. അക്ഷര നിങ്ങള്‍ ഉപയോഗിച്ച ശേഷം അത്‌ എങ്ങനെയെല്ലാം, എവിടെയെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുക.

ഡൗണ്‍ലോഡ്‌ ചെയ്യുവാന്‍:
അക്ഷരയുടെ 0.9 ഡവലപ്പര്‍ ബീറ്റ 1 വിന്‍-റാര്‍ ഫൊര്‍മാറ്റില്‍ ഇവിടെ കൊടുത്തിരിക്കുന്നു. Right Click on the link and Choose Save Target As
കുറിപ്പ്‌: ഈ ബീറ്റാ റിലീസ്‌ മാര്‍ച്ച്‌ 10 മുതല്‍ ഏപ്രിൽ 15 വരെ മാത്രമേ ഈ ലിങ്കില്‍ ലഭ്യമാവുകയുള്ളൂ. ഏപ്രില്‍ 13നു മുമ്പായി സ്റ്റേബിള്‍ ബീറ്റ ലഭ്യമാക്കാന്‍ ശ്രമിക്കാം.
സ്ക്രീന്‍ ഷോട്ടുകള്‍:


1. Akshara Editor Window



2.Generated Unicode Values for verification



3. Error Notification Dialog

15 comments:

Santhosh said...

ചില്ലുകള്‍ ചതുരമായി കാണുന്നു. “ചില്ലും ചതുരവും” എന്നു് സേര്‍ച് ചെയ്താല്‍ കാരണം മനസ്സിലാവും.

ശ്രീ said...

കൊള്ളാം. ഭാവുകങ്ങള്‍!

Kaippally said...

ചില ചോദ്യങ്ങള്‍.

1) ഇതില്‍ ഉപയോഗിക്കുന്ന
transliteration scheme ഏതാണു്.
2) ഇപ്പോള്‍ നിലവിലുള്ള input schemeഉകളും തമ്മില്‍ ഇതിനു് എന്ത് പ്രത്യേകതയാണുള്ളത്.

Unknown said...

സന്തോഷ്: ചില്ലും ചതുരവും ന്ന് സേർച്ച് ചെയ്യണ്ടകാര്യല്ല്യാ. ഇതിൽ യുണിക്കോഡ് 5.1.0 ആണ് ഉപയോഗിക്കുന്നത്. അതോണ്ട്, ആറ്റോമിക് ചില്ലാണ് ഉപയോഗിക്കുന്നത്. കൂടെ വെച്ചിട്ടുള്ള അഞ്ജലി ഓൾഡ് ലിപി അത് നന്നായികാണിക്കുന്നുണ്ട്.

ശ്രീ: നന്ദി.

കൈപ്പള്ളി: സ്കീം മൊഴിതന്നെയാണ്. പിന്നെ പ്രത്യേകത യുണിക്കോഡ് 5.1.0 സപ്പോർട്ടും പിന്നെ റിഫ്ലക്ഷൻ സപ്പോർട്ടുമാണ്. പിന്നെ മൾട്ടി ടാബ്ബ്ഡ് ഡോക്ക്യുമെന്റ്, തുടങ്ങി കാഴ്ച്ചയ്ക്കും ഉപയോഗിക്കാൻ സൌകര്യത്തിനും വേണ്ടികുറച്ച് മാറ്റങ്ങളും! സിബൂന്റെ വരമൊഴിയാണ് പ്രചോദനം. എക്സ്.എം.എൽ സപ്പോർട്ടും ഉദ്ദേശിക്കുന്നുണ്ട്!

വന്നവർക്കും ഉപയോഗിച്ചവർക്കും അഭിപ്രായങ്ങൾ അറിയിച്ചവർക്കും നന്ദി!

Unknown said...

ഓഹോ, അപ്പോ, ആ ഇമേജ് ഫയലൊക്കെ പോയോ..? സാരല്ല്യ, നാളെ വേറെ അപ്‌ലോഡ് ചെയ്യാം!

Santhosh said...

കമന്‍റിട്ടു കഴിഞ്ഞാണു് അങ്ങനെ ഒരു സാദ്ധ്യത ആലോചിച്ചതു്. നല്ലതു തന്നെ!

Viswaprabha said...

കിരാ, ചന്ദൂട്ടാ,

ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്ത് ഒരഞ്ചുമിനിട്ട് ഓടിച്ചുനോക്കിയിട്ടേ ഉള്ളൂ. കണ്ടിടത്തോളം സുന്ദരമായിട്ടുണ്ട്. ചെയ്തുനോക്കിയ എല്ലാ ഇന്ററാക്ഷന്‍സിനും വിഡ്ഡിത്തരങ്ങള്‍ക്കും നല്ല ചുറുചുറുക്കോടെ പ്രതികരിച്ചു.

വിശദമായി കുറേ സമയം ചെലവഴിച്ച് ഒരുകെട്ട് പരാതികളുമായി എത്താം.

:-)

കാലാകാലങ്ങളായി കാത്തിരുന്നതാണ് ഇങ്ങനൊരു പ്രോഗ്രാം! എല്ലാ ആശംസകളും!

വിശ്വം

Unknown said...

സന്തോഷ്: ഉം!:-)
വിശ്വപ്രഭ: സുന്ദരമായിട്ടുണ്ട് എന്ന് പറഞ്ഞതിന് നന്ദി! പിന്നെ, അവൾ (അക്ഷര) എന്തെങ്കിലും കൊഴപ്പണ്ടാക്ക്യോ? ണ്ടാവില്ല്യാ ന്ന് പ്രതീക്ഷിക്കുന്നു.
"ചെയ്തുനോക്കിയ എല്ലാ ഇന്ററാക്ഷനുകൾക്കും വിഡ്ഢിത്തരങ്ങൾക്കും നല്ല ചുറുചുറുക്കോടെ പ്രതികരിച്ചു" എന്ന് കേട്ടപ്പോൾ ഒരു പേടി. കാരണം എനിക്കെന്തെങ്കിലും തെറ്റ് പറ്റിയാൽ അത് അക്ഷര ഉപയോഗിക്കണോരേ മുഴുവൻ ബാധിക്കൂലോന്ന്. യൂണിക്കോഡ് കൃത്യമാണോ എന്ന് ഞാൻ ഒരുപാട് ചെക്ക് ചെയ്തതാണ് ട്ടോ. പിന്നെ സേവ് ഒപ്‌ഷനുകൾ ടാബുക്ൾ തുറക്കാതെ ക്ലിക്ക് ചെയ്താൽ എക്സപ്‌ഷൻ കാണിക്കും

Santhosh said...

അഞ്ചാറു് ലോ പ്രിയോറിറ്റി ബഗ്ഗുകള്‍/ഫീച്ചര്‍ റിക്വസ്റ്റുകള്‍ പറയാം. (ഇനി കാണുന്നതു് മെയിലായി അയയ്ക്കണമെങ്കില്‍ അതുമാവാം.)

1. ഒന്നുമില്ലാത്ത (empty ആയ) ഒരു റ്റാബ് യൂണികോഡായിട്ടോ HTML ആയിട്ടോ സേവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ “No generated text to save" or “No generated HTML to save" എന്നു് പ്രതികരണം. എന്നാല്‍ ഇംഗ്ലീഷ് റ്റെക്സ്റ്റ് ആയി സേവ് ചെയ്താല്‍ ഒരു 0 KB ഫയല്‍ ഉണ്ടാക്കാന്‍ അനുവദിക്കുന്നു.

2. റ്റാബുകള്‍ക്കു് പേരു നല്‍കാന്‍ പറ്റുമോ? (Rename Untitled nn to something?)

3. സേവ് ചെയ്യാത്ത റ്റാബ് അടയ്ക്കുമ്പോള്‍ സേവ് ചെയ്യണോ എന്നു ചോദിച്ചു കൂടേ?

4. I could get the application to crash with
An unhandled exception of type 'System.ComponentModel.Win32Exception' occurred in Microsoft.VisualBasic.dll
Additional information: Error creating window handle.

with this callstack:
> Microsoft.VisualBasic.dll!Microsoft.VisualBasic.ApplicationServices.WindowsFormsApplicationBase.DoApplicationModel() + 0xb5 bytes
Microsoft.VisualBasic.dll!Microsoft.VisualBasic.ApplicationServices.WindowsFormsApplicationBase.Run(string[] commandLine) + 0x62 bytes

പക്ഷേ അതു് ഒരു റ്റിപിക്കല്‍ യൂസര്‍ സിനാരിയോ അല്ല. (To repro, keep pressing Ctrl+N to get 900+ tabs)

5. അണ്‍‍ഡു/റീഡു സ്റ്റാക്കില്‍ ഒന്നുമില്ലാത്തപ്പോള്‍ മെനു എനേയ്ബിള്‍ ആയിരുന്നാല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവും.

6. യൂണികോഡ് സ്വീക്വന്‍സ് കാണുന്നതോടൊപ്പം കോപ്പി ചെയ്യാനും ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ നന്നായിരുന്നു.

Santhosh said...
This comment has been removed by the author.
Unknown said...

സന്തോഷ്:

1. ഇന്നലെ വൈകീട്ട് അത് കണ്ടു. ഫിക്സ് ചെയ്യാം

2&3. ടാബുകൾക്ക് പേര് നൽകാൻ പറ്റും, പക്ഷെ അതിന് പെർസിസ്റ്റൻസ് മാനേജർ മുഴുമിപ്പിക്കണം, ഇപ്പൊ സേവ് ചെയ്ത സ്റ്റാറ്റസ് ടാബിൽ സൂക്ഷിക്കുന്നില്ല. അതോണ്ട് സേവ് ചെയ്യണോന്ന് ചോദിക്കണേൽ പെർസിസ്റ്റൻസ് മാനേജർ എഴുതിത്തീർക്കണം

4: ടാബ് നമ്പർ ലിമിറ്റ് ചെയ്യാം! അതെളുപ്പാണ്!

5. അതും വേണം. പക്ഷേ എങ്ങനെ എഴുതിത്തുടങ്ങണമെന്നതാണ് പ്രശ്നം! നോക്കട്ടെ. എന്തായാലും അത് അവസാന വേർഷനുമുമ്പേ ചേർക്കാം

6. അതിനും വഴിയുണ്ടാക്കാം, പിന്നെ യൂണിക്കോഡ് നേരേ കോപ്പി ചെയ്യാലോ; സീക്വന്സും വേണോ?

Unknown said...

സന്തോഷേ, നിർദ്ദേശങ്ങൾക്ക് ഒരുപാട് നന്ദീണ്ട് ട്ടോ! പിന്നെ, ധൈര്യായിട്ട് എന്തു കമന്റ് വേണേലും ഇട്ടോളൂട്ടോ! ഡിലീറ്റ് ചെയ്യണ്ട കാര്യേല്ല്യ! :))

Unknown said...

പിന്നെ, നിനോജ് എഡിറ്റ് വിൻഡോയിൽ ചിത്രങ്ങൾ പേസ്റ്റ് ചെയ്യാമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അത് ഒരു തെറ്റ് തന്നെയാണ്! ശരിയാക്കാം

Unknown said...

അക്ഷരേല് "ഞ്ച"എന്നടിക്കണേൽ ഇത്തിരി പാടാ! ഞ +വിരമം+ച (njcha) എന്നടിക്കണം!

ഇന്നലെയാണ് "ങ്ക" (nka) ഫിക്സ് ചെയ്തത്!

യൂണിക്കോഡിൽ ഞ+വിരമം+ക = ങ്ക
അതുപോലെ ഞ +വിരമം+ച = ഞ്ച

ശരിക്കും മലയാലത്തിൽ ൻ+ച അല്ലേ ഞ്ച?
അതുപോലെ ൻ+ക അല്ലേ ങ്ക?

Santhosh said...

ശരിക്കും മലയാലത്തില്‍ ന്‍+ച അല്ലേ ഞ്ച?
അതുപോലെ ന്‍+ക അല്ലേ ങ്ക?

ഇത് എനിക്കും ആദ്യം ഉണ്ടായിരുന്ന സംശയമാണു്.

ഇതൊന്നു വായിച്ചു നോക്കൂ. Why are some conjuncts not so intuitive എന്ന ഭാഗവും പിന്നെ കമന്‍റുകളും.

യൂണികോഡ് സീക്വന്‍സ് കോപ്പി ചെയ്യണമെന്നതാണു് എനിക്കു് വ്യക്തിപരമായി യൂണികോഡ് കോപ്പി ചെയ്യണം എന്നതിനേക്കാള്‍ പ്രധാനം. :)